
പത്തനംതിട്ട : കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയെ കൊലപ്പെടുത്തിയ ആൺസുഹൃത്ത് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. മാരാമൺ ഇൻ ഹോട്ടൽ ആൻഡ് റിസോർട്ടിലെ റിസപ്ഷനിലിസ്റ്റ് കുളത്തൂപ്പുഴ കാഞ്ഞിരോട്ട് കുന്നുംപുറത്ത് ദിൻഷാ മൻസിലിൽ ദിൻഷ (20) ആണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ കോഴഞ്ചേരി കീഴുകര വെണ്ണപ്ര പാറയിൽ വീട്ടിൽ ജിത്തു സജി (28)
ആറന്മുള, ചേർത്തല, ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ചാർജ് ചെയ്ത കേസുകളിലെ പ്രതിയാണ്.
പ്രണയത്തിൽ നിന്ന് യുവതി പിൻമാറിയത് പകയ്ക്ക് കാരണമായി. റിസോട്ടിൽ നിന്ന് വിളിച്ചിറക്കി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പ്രകോപിതനായ ജിത്തു കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്
ദിൻഷയുടെ കഴുത്തിന് കുത്തുകയായിരുന്നു. ജീവനക്കാർ ഓടിയെത്തിയെങ്കിലും ജിത്തു കത്തികാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് താഴെവീണുകിടന്ന ദിൻഷയെ വീണ്ടും കുത്തുകയും കഴുത്ത് അറക്കുകയുമായിരുന്നു. ജീവനക്കാർ പിടികൂടിയ ജിത്തുവിനെ കോയിപ്പുറം പൊലീസെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പിന് ശേഷം ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദിൻഷയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കബറടക്കി.
A resort receptionist, Dinsha (20), was murdered in Kozhencherry, Pathanamthitta, by her boyfriend Jithu Saji (28). Police revealed Saji, arrested for the crime, is also an accused in multiple drug cases. He allegedly stabbed Dinsha repeatedly and slit her throat after she ended their relationship. Saji has been remanded by court.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |