SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

പരിസ്ഥിതിലോല വിജ്ഞാപനം: യു.ഡി.എഫ് സമ്മർദ്ദത്തിൽ

udf-logo

പത്തനംതിട്ട : പരിസ്ഥിതിലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽ സംസ്ഥാന സർക്കാർ വേണ്ടവിധം ഉന്നയിച്ചില്ലെന്ന ആക്ഷേപം യു.ഡി.എഫിനെ സമ്മർദ്ദത്തിലാക്കി. മറ്റു ജില്ലകളിലെ 33 വില്ലേജുകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിജ്ഞാപത്തിനെതിരെ ജില്ലയിൽ വലിയ ജനകീയ പ്രതിഷേധം ഉയർന്നിട്ടും ഏഴ് വില്ലേജുകൾ കരട് പട്ടികയിൽ നിലനിൽക്കുകയാണ്.

ജില്ലയിലെ ജനവാസ പ്രദേശങ്ങളായ വില്ലേജുകളെ അന്തിമ വിജ്ഞാപനത്തിൽ ഒഴിവാക്കി വനമേഖലയായി നിലനിറുത്തണമെന്നാണ് കോൺഗ്രസ് നിലപാട്. വനത്തോടു ചേർന്ന ജനവാസ മേഖലയായ ഏഴ് വില്ലേജുകളെയും വനമേഖലയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്രസർക്കാരിന് പ്രത്യേക മാനദണ്ഡങ്ങളാണുള്ളത്. ജില്ലയിലെ വില്ലേജുകളെ സംബന്ധിച്ച് കോൺഗ്രസ് നിലപാട് പ്രായോഗികമല്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.

2018ൽ അന്നത്തെ എൽ.ഡി.എഫ് സർക്കാർ ഈ വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കി കൊണ്ടുള്ള നിർദ്ദേശമാണ് കേന്ദ്രത്തിന് നൽകിയത്. ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞിരുന്നതാണ്. എന്നാൽ, സംസ്ഥാനം കഴിഞ്ഞ ദിവസം 33 ജനവാസ വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് അയച്ച കത്തിൽ ജില്ലയിലെ വില്ലേജുകളില്ല.

പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഉൾപ്പെടുന്ന ജില്ലയിലെ വില്ലേജുകൾ

1.കൊല്ലമുള, 2.പെരുനാട്, 3.വടശ്ശേരിക്കര, 4.സീതത്തോട്, 5.ചിറ്റാർ, 6. തണ്ണിത്തോട്, 7. അരുവാപ്പുലം

രാഷ്ട്രീയ വിഷയമാക്കി എൽ.ഡി.എഫ്

ജില്ലയിൽ നാല് എം.എൽ.എമാരും എം.പിയും യു.ഡി.എഫിന്റേതായിട്ടും പരിസ്ഥിതിലോല മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നില്ലെന്നാണ് എൽ.ഡി.എഫിന്റെ ആക്ഷേപം. മലയോര ജനത നേ‌രി‌ടുന്ന വലിയ പ്രതിസന്ധി സർക്കാരിനെതിരെ ആഞ്ഞടിക്കാൻ എൽ.ഡി.എഫിന് ആയുധമായി. സി.പി.എമ്മും സി.പി.ഐയും കിസാൻ സഭയും സർക്കാരിനെതിരെ മലയോര ജനതയെ അണിനിരത്തി പ്രക്ഷോഭം തുടങ്ങി. ചില ക്രിസ്ത്യൻ സഭകളുടെ പിന്തുണയും അവർക്കുണ്ട്. റാന്നി, കോന്നി നിയോജക മണ്ഡലങ്ങളിൽ എൽ.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണകളിൽ സഭകളുടെ നേതൃത്വങ്ങളും പങ്കെടുത്തു.

പ്രതിരോധിച്ച് കോൺഗ്രസ്

പരിസ്ഥിതിലോല വിജ്ഞാപനത്തിൽ മലയോര ജനതയ്ക്ക് ഒപ്പമാണ് തങ്ങളെന്ന് കോൺഗ്രസ്. കരട് വിജ്ഞാപനത്തിൽ ജില്ലയിലെ വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് കോൺഗ്രസ് നിവേദനം നൽകും. കേന്ദ്രവിജ്ഞാപനത്തിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ മലയോര മേഖലകളിൽ ധർണ നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL