SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

മുഖ്യമന്ത്രി ഇന്ന് ജില്ലയിൽ

vds

പത്തനംതിട്ട : മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് ഡി.സി.സിയിൽ സ്വീകരണം. കാതോലിക്കേറ്റ് കോളേജിന്റെ ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം.ജോൺ പ്ലാറ്റിനം ജൂബിലി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കോളേജ് റസിഡന്റ് മാനേജർ ഡോ.എബ്രഹാം മാർ സെറാഫിം മെത്രാപ്പൊലീത്ത, കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത, ആന്റോ ആന്റണി.എം.പി, അബിൻ വർക്കി എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.

തിരുവല്ല മാർത്തോമ്മാ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഇന്ന് വൈകിട്ട് നാലിന് നടക്കും. കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ, കോളേജ് മാനേജർ റൈറ്റ് റവ.ഡോ.യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്താ, ചലച്ചിത്ര സംവിധായകൻ ബ്ലെസി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL