
റാന്നി : ബ്ലോക്ക് പഞ്ചായത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളും ജിയോ ടാഗും ചെയ്യുന്നതിനും ഹെൽത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗിക്കുന്നതിനും മറ്റു പദ്ധതികളുടെ ഡേറ്റ എൻട്രി നടത്തുന്നതിനും പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. അംഗീകൃതബിരുദവും ഒരു വർഷത്തിൽ കുറയാത്ത കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയോ പോസ്റ്റ് ഗ്രാജ്യേറ്റ് ഡിപ്ലോമയോ പാസായിരിക്കണം. 2026 ജനുവരി ഒന്നിന് 18നും 30നും മധ്യേ പ്രായമുള്ളവരാകണം. എസ് സി എസ് ടി വിഭാഗത്തിന് നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യതയുള്ളവർ ഒക്ടോബർ 8ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് എത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |