
പത്തനംതിട്ട : ഒ.ഇ.സി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സിപട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ സമർപ്പിക്കുന്നതിന് ഇഗ്രാന്റ്‌സ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ നിന്ന് ഡേറ്റ എൻട്രി പൂർത്തിയാക്കാനുള്ള അവസാന തീയതി ഒക്ടോബർ 20. വിവരങ്ങൾക്ക് പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖല ഓഫീസുമായി ബന്ധപ്പെടണം. ഇമെയിൽ: bcddklm@gmail.com. ഫോൺ: 04742 914417.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |