
കലഞ്ഞൂർ : കോന്നി ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിനിലാൽ മുഖ്യപ്രഭാക്ഷണം നടത്തി. എ.ഇ.ഒ ഇഷാര ആനന്ദ്, ബ്ലോക്ക് പഞ്ചായത്തംഗം പി.എസ്.അരുൺ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.വിജയകുമാർ, പി.ടി.എ പ്രസിഡന്റ് കെ.രതീഷ്, പ്രിൻസിപ്പൽമാരായ എം.സക്കീന, മായ എസ്.നായർ, പ്രഥമാദ്ധ്യാപകരായ ബി.ലേഖ, ഫിലിപ്പ് ജോർജ്, കൺവീനർ സജയൻ ഓമല്ലൂർ, ആര്യ ഷിജു, അശ്വതി രാജൻ, ബിന്ദു അമ്പിളിമോൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |