
റാന്നി : തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കുന്ന അംബായാഗത്തിന്റെ സുവനീർ പ്രകാശനം അഡ്വ.സി.വി.ശാന്തകുമാർ എം.എൽ.എ, അഡ്വ.പഴകുളം മധു എം.എൽ.എയ്ക്ക നൽകി നിർവഹിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് അഡ്വ.ഷൈൻ ജി കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
ബി.ശ്രീകുമാർ, സി.എൻ.പ്രസാദ്, ബിനോജ് മുട്ടുമണ്ണിൽ, സുനിൽകുമാർ, ജയൻ മാളിയേക്കൽ, ബിനു എസ്.നായർ, ആചാര്യ വിജയലക്ഷ്മി, പി.എസ്.ആനന്ദമ്മ തുടങ്ങിയവർ സംസാരിച്ചു. 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |