SignIn
Kerala Kaumudi Online
Thursday, 01 October 2026 2.58 AM IST

മാങ്കുളത്തിന് ശല്യമായി പന്നിയും പാമ്പും

boar
boar

കോന്നി : ടൗണിനോട് ചേർന്ന ജനവാസ മേഖലയായ മാങ്കുളത്ത് കാട്ടുപന്നികളുടെയും ഇഴജന്തുക്കളുടെയും ശല്യമേറി. കഴിഞ്ഞദിവസങ്ങളിൽ മാങ്കുളത്തെ രണ്ടുവീടുകളിൽ നിന്ന് വനംവകുപ്പിന്റെ ആർ.ആർ ടീം പെരുമ്പാമ്പുകളെ പിടികൂടിയിരുന്നു. മാങ്കുളം മേറ്റാട്ട് പുത്തൻവീട്ടിൽ ബഷീറിന്റെയും രാഗം കൈലി സെന്റർ ഉടമ രാജന്റെയും വീട്ടിൽ നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. കാട്ടുപന്നികൾ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുകയും ജനജീവിതത്തിന് ഭീഷണിയായി മാറുകയുമാണ്. പലരും കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടിട്ടുള്ളത്.

പ്രദേശത്തെ പല റോഡുകളിലും രാത്രിയിൽ തെരുവിളക്കുകൾ പ്രകാശിക്കാത്തതും ദുരിതമാണ്. വളവും തിരിവുമുള്ള ഇടുങ്ങിയ റോഡുകളാണ് പലതും. റോഡിന്റെ ഇരുവശത്തും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളാണ്. രാത്രിയിൽ വളവുകൾ തിരിഞ്ഞുവരുമ്പോഴാണ് പലരും കാട്ടുപന്നികളുടെ മുന്നിൽ അകപ്പെടുന്നത്.

ചൈനമുക്ക്, എലിയറയ്ക്കൽ, കാളാഞ്ചിറ, ചേരിമുക്ക്

എന്നിവിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷം

തെരുവുവിളക്കുകൾ പ്രകാശിപ്പിക്കണമെന്ന് നാട്ടുകാർ പലതവണ കെ.എസ്.ഇ.ബി അധികൃതരോട് ആവശ്യപ്പെട്ടങ്കിലും നടപടികൾ സ്വീകരിക്കുന്നില്ല. കോന്നി ടൗണിനോട് ചേർന്ന് പ്രദേശത്ത് അടുത്തിടെയാണ് പന്നിശല്യം രൂക്ഷമായത്.

എം.എ.ബഷീർ (പ്രദേശവാസി)

കാട്ടുപന്നിയെ കണ്ട് ഓടിയ ഗൃഹനാഥന് വീണ് പരിക്ക്

പ്രമാടം : കാട്ടുപന്നിയെ കണ്ട് ഭയന്ന് ഓടിയ ഗൃഹനാഥന് വീണ് പരിക്കേറ്റു. പ്രമാടം അഭിലാഷ് ഭവനിൽ ചന്ദ്രൻപിള്ളയ്ക്ക് (56) ആണ് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രിയിൽ പൂങ്കാവിലെ കടയിൽ പോയി സാധനങ്ങൾ വാങ്ങിയശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോൾ എസ്.എൻ.ഡി.പി ജംഗ്ഷന് സമീപത്താണ് സംഭവം. ഇടവഴിയിൽ നിന്ന് അപ്രതീക്ഷിതമായി മുന്നിലേക്ക് ചാടിയ പന്നി ചന്ദ്രന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സാധനങ്ങൾ ഉപേക്ഷിച്ച് ഓടിയ ചന്ദ്രന് റോഡിൽ വീണാണ് പരിക്കേറ്റത്. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും പന്നി സമീപത്തെ കണ്ടത്തിൽ ചാടി രക്ഷപെട്ടു. നേരത്തെ ഇവിടെ കാട്ടുപന്നിയെ ഇടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL