
അടൂർ: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്റ് (കെ.എഫ്.ബി) പത്തനംതിട്ട ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണം അടൂരിൽ നടന്നു. പൊതുസമ്മേളനം അടൂർ നഗരസഭാദ്ധ്യക്ഷ റീന സാമുവേൽ ഉദ്ഘാടനം ചെയ്തു. കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് ജിപു പി.സ്കറിയ അദ്ധ്യക്ഷനായി. അഡ്വ. ബിജു വർഗീസ്, ജെന്‍സി കടുവുങ്കൽ, ഷിബു ചിറക്കരോട്ട്, സനൽ കുമാർ, എ. മുംതാസ്, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. അടൂർ ഡി വൈ.എസ്.പി. കെ.പി.വിനോദ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. മണികണ്ഠൻ, സംസ്ഥാന സെക്രട്ടറി ബി. വിനോദ്, സംസ്ഥാന മുൻ വൈസ് പ്രസിഡന്റ് ലാൽജി കുമാർ, ജില്ലാ സെക്രട്ടറി ജെ. ബാബു, യു.പി. സ്കൂൾ പ്രഥമാധ്യാപിക വി. മിനി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |