
തിരുവല്ല : ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ വളഞ്ഞവട്ടം റിയോ ടെക്സാസ് കൺവെൻഷൻ സെന്ററിൽ ഏകദിന നേതൃത്വ പഠനക്യാമ്പ് നടത്തും. പ്രൊഫ.പി.ജെ കുര്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ മുഖ്യസന്ദേശം നൽകും. ആന്റോ ആന്റണി എം.പി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽസെക്രട്ടറി അഡ്വ.എൻ.ഷൈലാജ് മുഖ്യപ്രഭാഷണം നടത്തും. ബെന്നി ബഹനാൻ എം.പി, അഡ്വ.പഴകുളം മധു എം.എൽ.എ, കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഡ്വ.റെജി തോമസ്,കെ.പി.സി.സി വക്താവ് രാജു പി.നായർ, കെ.പി.സി.സി നയകാര്യസമിതി അംഗം ജെ.എസ് അടൂർ, ഡി.സി.സി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.നേതൃത്വ ക്യാമ്പിൽ 9 മണ്ഡലം കമ്മിറ്റികളിൽ നിന്നായി 200പ്രതിനിധികൾ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |