SignIn
Kerala Kaumudi Online
Tuesday, 20 October 2026 5.19 AM IST

സഹായധനം നൽകി

angadikkal-snvhss

കൊടുമൺ: അങ്ങാടിക്കൽ തെക്ക് എസ്.എൻ. വി. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലാറ്റിനം ജൂബിലി , ശാഖാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി.
സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കുന്ന ഭിന്നശേഷി കുട്ടികൾക്ക് ഷൂസ് വാങ്ങുന്നതിനുള്ള ധനസഹായം നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സലിമിൽ നിന്ന് റിസോഴ്‌സ് അദ്ധ്യാപകരായ രജനി, സുഷ എന്നിവർ തുക ഏറ്റുവാങ്ങി. ശാഖാ വൈസ് പ്രസിഡന്റ് കെ.സുന്ദരേശൻ, സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ്, ട്രഷറർ ഉദയചന്ദ്രൻ, പ്രിൻസിപ്പൽ എം.എൻ.പ്രകാശ്, സ്‌പോൺസർമാരായ സാജു, ദയാരാജ്, ധർമ്മജൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL