കൊടുങ്ങല്ലൂർ: പകുതി വിലയ്ക്ക് സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലുള്ള 'കെ.ജി.എഫ് സ്വാമി'ക്കെതിരെ കൊടുങ്ങല്ലൂർ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കാലടി സ്വദേശിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് പുതിയ കേസ്. 2022 നവംബർ 30നായിരുന്നു തട്ടിപ്പ്. സ്വർണഖനിയിൽ നിന്ന് നേരിട്ട് കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്ന് പ്രതി 15 ലക്ഷം രൂപ നേരിട്ട് കൈപ്പറ്റുകയായിരുന്നു. എന്നാൽ പണമോ സ്വർണമോ ലഭിക്കാതിരുന്നതിനെത്തുടർന്ന് നൽകിയ പരാതിയിലാണ് നടപടി. സമാനമായ കേസിൽ ജൂൺ 12നാണ് പ്രതി അറസ്റ്റിലായത്. യു.കെയിൽ പഠിക്കുന്നതിനായി വിദ്യാഭ്യാസ ലോൺ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് കൊടുങ്ങല്ലൂർ സ്വദേശിനിയിൽ നിന്ന് 2,19,140 രൂപ തട്ടിയതിനും പ്രതിക്കെതിരെ കേസുണ്ട്. സമാനമായ രീതിയിൽ പ്രതി കൂടുതൽ പേരെ ചതിക്കുഴിയിൽ വീഴ്ത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |