
ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ-തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ടി.ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് ലയൺസ് ക്ലബ് പ്രസിഡന്റ് അഴൂർ ബിജു അദ്ധ്യക്ഷത വഹിച്ചു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു മുഖ്യാതിഥിയായി. ക്യാമ്പിൽ 175 പേർ പങ്കെടുത്തു. ക്ലബ്സെക്രട്ടറി അഡ്വ.വിമൽ ചന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ ചന്ദ്രബാബു, ട്രഷറർ അനിൽ കുമാർ, എസ്.ജയകുമാർ, ഡോ.ഗോപിനാഥൻ, ചന്ദ്രസേനൻ, സലിം കരാമ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |