SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.51 PM IST

കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി പാറശാലക്കാർ

പാറശാല: ശുദ്ധമായ കുടിവെള്ള വിതരണത്തിനായി സർക്കാർ തലത്തിലും വാട്ടർ അതോറിട്ടിയുടെ നിയന്ത്രണത്തിലും നിരവധി പദ്ധതികൾ പാറശാലയിൽ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും കുടിവെള്ളം തടസമില്ലാതെ ഉറപ്പുവരുത്താനായിട്ടില്ല. ദിവസങ്ങളോളം കുടിവെള്ള വിതരണം തടസപ്പെടാമെന്നതാണ് വാട്ടർ അതോറിട്ടി അധികൃതരുടെ അറിയിപ്പുകളിലൂടെ വ്യക്തമാകുന്നത്. ഇക്കഴിഞ്ഞ ഓണത്തിന് പോലും പാറശാലയിൽ കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നു. വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കുക, ജനരോഷം ഇല്ലാതാക്കുക എന്നിവയാണ് വാട്ടർ അതോറിട്ടിയുടെ അറിയിപ്പുകൾക്ക് പിന്നിലെങ്കിലും പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നാട്ടുകാർക്കിത് ഇടിത്തീയാണ്.

ജലശുദ്ധീകരണ പ്ലാന്റുണ്ടെങ്കിലും വെള്ളത്തിന് തടസം

പാറശാലക്കാർക്ക് ശുദ്ധമായ കുടിവെള്ളം തടസമില്ലാതെ വിതരണം ചെയ്യുന്നതിനായി വണ്ടിച്ചിറയിൽ കോടികൾ ചെലവാക്കി ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വാട്ടർ ടാങ്ക്, ജലസംഭരണികൾ, പൈപ്പ് ലൈനുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ട്. നെയ്യാറിലെ വെള്ളം കനാലിലൂടെ എത്തിച്ചുവേണം ശുദ്ധീകണ പ്ലാന്റിന് സമീപത്തെ ജലസംഭരണികൾ നിറക്കാൻ. ഇറിഗേഷനും വാട്ടർ അതോറിട്ടിയും തമ്മിൽ ഏറെക്കാലമായി തുടർന്ന് വരുന്ന പരസ്പര ധാരണയില്ലായ്മയാണ് പലതടസങ്ങൾക്കും കാരണമായി പറയുന്നത്.

അടിപ്പിച്ചടുപ്പിച്ചുള്ള കനാലിലെ മരാമത്ത് പണികൾ, അതോറിട്ടിയുടെ അഭ്യർത്ഥന മാനിച്ച് ഡാമിൽ നിന്നും വാട്ടർ കനാലിലൂടെ അടിക്കടി വെള്ളം തുറന്ന് വിടാനുള്ള വിമുഖത എന്നിവ കുടിവെള്ള വിതരണത്തെ കാര്യമായി ബാധിക്കാറുണ്ട്.

പാറശാലയിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള വിതരണം ഉറപ്പ് വരുത്താൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടികൾ സ്വീകരണം.

പാറശാല അജി, പൊതുപ്രവർത്തകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL