SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

വയോജന സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് 

1

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തിൽ ആയുഷ് വിഭാഗം നടപ്പിലാക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഇന്ന് നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്യും. വാർദ്ധക്യ സഹജമായ ശാരീരിക മാനസിക പ്രശ്‌നങ്ങൾക്കും പരിഹാരം ഒരുക്കുന്ന രീതിയിലാണ് ക്യാമ്പ്. ഓർമ്മക്കുറവ്, വിഷാദം, പാർക്കിൻസൺസ് ഡിസീസ്, നേത്രരോഗങ്ങൾ, ത്വക് രോഗങ്ങൾ, വെരിക്കോസ് വെയ്ൻ, പൈൽസ്, അസ്ഥിസന്ധി ഗത രോഗങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക പരിശോധനയുണ്ടാകും. രാവിലെ ഒമ്പതിന് ആരംഭിക്കും. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ എട്ടര മുതൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VAYO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL