
തൃശൂർ : കാഴ്ച ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ടി.പി.ശ്രീദേവി നിർവഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജനറൽ ആശുപത്രി ഒഫ്താൽമോളജിസ്റ്റ് ഡോ.എ.സി.രഘു നേത്ര സംരക്ഷണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ജില്ലാ മാനസിക ആരോഗ്യ കേന്ദ്രം സൈക്കാട്രിസ്റ്റ് ഡോ.ആശ പാർവതി ക്ലാസെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.എൻ.എ.ഷീജ, ജില്ലാ എഡ്യുക്കേഷൻ മീഡിയ ഓഫീസർ പി.എ.സന്തോഷ് കുമാർ, കെ.പുഷ്പ, ഷൈൻ കുമാർ, ജില്ലാ ഓഫ്ത്താൽമിക് കോർഡിനേറ്റർ ബിന്ദു സിദ്ദിഖ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |