
തൃശൂർ: പാലിയേക്കര ടോൾ കരാറുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഡൽഹി അർബിട്രേഷൻ ട്രിബൂണലിലെ കേസിൽ നിന്നും സംസ്ഥാന സർക്കാർ ഒഴിവായത് കരാർ കമ്പനിയെ സഹായിക്കാനാണെന്ന് ഡി.സി.സി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ അഡ്വ. ജോസഫ് ടാജറ്റ്. ട്രിബൂണൽ നടപടിയിൽ സർക്കാരിനെ കക്ഷി ചേർക്കാൻ ഉത്തരവ് നൽകിയിരുന്നു. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ നൽകിയ റിട്ട് ഹർജിയിലെ ഉത്തരവ് പ്രകാരമാണ് റദ്ദാക്കിയതെന്ന് തനിക്ക് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാണ്. സംസ്ഥാന സർക്കാരിന് കമ്പനിയെ ഒഴിവാക്കാൻ കിട്ടിയ അവസരമാണ് ഉത്തരവ് വഴി നഷ്ടപ്പെടുത്തിയത്. കരാർ കമ്പനിക്കെതിരെ എന്തെങ്കിലും ശബ്ദം ഉയർത്താനുള്ള അവകാശവും നഷ്ടപ്പെടുത്തിയെന്നും ടാജറ്റ് ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |