SignIn
Kerala Kaumudi Online
Friday, 23 October 2026 11.34 PM IST

ഗുരുവായൂരിൽ ഇന്നലെ 212 വിവാഹം

1

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നടന്നത് 212 വിവാഹങ്ങൾ. രാവിലെ അഞ്ച് മുതൽ വിവാഹങ്ങൾക്ക് തുടക്കമായി. 220 വിവാഹങ്ങളാണ് ബുക്ക് ചെയ്തത്. തെക്കേ നടയിൽ തയ്യാറാക്കിയ പന്തലിലെത്തി റിപ്പോർട്ട് ചെയ്ത വിവാഹ സംഘങ്ങൾക്ക് ടോക്കൺ നൽകി പന്തലിൽ വിശ്രമിക്കാൻ അവസരം നൽകി. ഇവിടെ നിന്നും നമ്പർ അനുസരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയം വഴി വിവാഹ സംഘങ്ങളെ കല്യാണമണ്ഡപങ്ങളിലേക്ക് കയറ്റിവിട്ടു. ഒരു വിവാഹ സംഘത്തിൽ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെ മാത്രമേ മണ്ഡപത്തിലേക്ക് പ്രവേശിപ്പിച്ചുള്ളൂ. വിവാഹത്തിനെത്തിയ മറ്റുള്ളവർക്ക് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നിന്നും താലികെട്ട് ചടങ്ങ് കാണാൻ അവസരം ഒരുക്കി. അഞ്ച് കല്യാണ മണ്ഡപങ്ങളാണ് ഒരുക്കിയത്.
ക്ഷേത്ര നടപ്പന്തലിലേക്ക് രാവിലെ മുതൽ ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. ദീപസ്തംഭത്തിന് സമീപം നിന്ന് ദർശനം നടത്താൻ വരുന്ന ഭക്തർക്ക് പ്രത്യേക വരി സംവിധാനം ഒരുക്കി. കഴിഞ്ഞവർഷം സെപ്തംബർ എട്ടിനാണ് ക്ഷേത്രത്തിൽ റെക്കാഡ് വിവാഹം നടന്നത്. 334 വിവാഹങ്ങളാണ് നടന്നത്. ക്ഷേത്രത്തിൽ ദർശനത്തിനും വൻ തിരക്കായിരുന്നു. പുലർച്ചെ നിർമ്മാല്യം മുതൽ ദർശനത്തിന് വൻതിരക്കനുഭവപ്പെട്ടു. ദർശനത്തിനുള്ള പൊതുവരിയിലൂടെയെത്തിയ ഭക്തരെ കൊടിമരത്തിന് സമീപത്ത് കൂടെ നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL