
തൃശൂർ: ഫെയർ മീറ്റർ സ്ഥാപിച്ചില്ലെങ്കിൽ യാത്ര സൗജന്യമാക്കുമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന മാർച്ച് ഒന്നിന് ഉത്തരവിന്റെ കോപ്പി പരസ്യമായി കത്തിക്കുമെന്നും കളക്ടറേറ്റിലേക്ക് എ.ഐ.ടി.യു.സി തൊഴിലാളി മാർച്ചും ധർണയും സംഘടിപ്പിക്കുമെന്നും ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ്, സെക്രട്ടറി കെ.കെ. ഹരിദാസ് എന്നിവർ അറിയിച്ചു. വാഹനങ്ങളുടെ ഫിറ്റ്നസ് ചാർജും രജിസ്ട്രേഷൻ പുതുക്കാനുള്ള സംഖ്യയും ഭീമമായി വർദ്ധിപ്പിക്കാനുളള തീരുമാനം പിൻവലിക്കണം. ടി.കെ. സുധീഷ് അദ്ധ്യക്ഷനായി. കെ.കെ.ഹരിദാസ്, ഇ.എ.ഡേവിസ്, സജി ജോസ്, എൻ.ആർ.ശിവദാസ്, പി.എൻ.ബാബു, സി.ബി.അബ്ദുൾ സമദ്,സുനിൽ മാരാത്തുകുന്ന്, എസ്.എസ്. സതീശൻ, വിപിൻ, കെ.ഒ. ഔസേഫ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |