
തൃശൂർ: മനുഷ്യനെ കാർന്നു തിന്നുന്ന ലഹരിയല്ല, കുടുംബസ്നേഹത്തിന്റെയും ആദർശത്തിന്റെയും ലഹരിയാണ് നമുക്ക് വേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചർ. ഹിന്ദു ഐക്യവേദി ജില്ലാ പ്രതിനിധി സമ്മേളനത്തിന്റെ സമാപന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശ്രീരാമകൃഷ്ണ മഠം പ്രബുദ്ധ കേരളം പത്രാധിപർ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്തു. ഹിന്ദു ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ അദ്ധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറിമാരായ പി.സുധാകരൻ, കെ.ഷൈനു, സംസ്ഥാന സെക്രട്ടറി മധുസൂദനൻ കളരിക്കൽ, ബാലൻ പണിക്കശ്ശേരി, ഇ.ടി.ബാലൻ, സുനിൽ ആറാട്ടുപുഴ, സന്ധ്യ, ഷൈന പുഷ്പാകരൻ, ഷീബ ശിവദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന. സെക്രട്ടറി പ്രസാദ് കാക്കശ്ശേരി സ്വാഗതവും ജില്ലാ സെക്രട്ടറി ഹരി മുള്ളൂർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |