മാള: ചക്കാംപറമ്പ് വിജ്ഞാനദായിനി സഭയുടെയും നാട്ടുകാരുടെയും ആഭിമുഖ്യത്തിൽ മന്ത്രി ഒ.ജെ. ജനീഷിന് സ്വീകരണം നൽകി. വിജ്ഞാനദായിനി സഭാ ഹാളിൽ നടന്ന ചടങ്ങ് മാള എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.ഡി. ശ്രീലാൽ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് ഡോ. സി.ജി. പ്രകാശ് ചേറ്റിപറമ്പിൽ അദ്ധ്യക്ഷനായി. ചടങ്ങിൽ സുനിതാ സജീവൻ, പി.കെ. രാധാകൃഷ്ണൻ, കെ.സി. മനോജ്, ഔസേപ്പച്ചൻ ജോസ്, സാജൻ കൊടിയൻ, ടി.കെ. ജിനേഷ്, ബിന്ദു റപ്പായി, ടി.പി. ബാലകൃഷ്ണൻ, ടി.കെ. ഗോപി, ജിഷ ജോഫി, ധന്യ ദേവദാസ്, ആനി ആന്റു എന്നിവരെ ആദരിച്ചു. പി.കെ. സാബു, ശ്രീലത സിജു, പി.കെ. വത്സൻ, സി.വി. ഷാനവാസ് എന്നിവർ പ്രസംഗിച്ചു. മന്ത്രി ഒ.ജെ. ജനീഷ് സ്വീകരണത്തിന് നന്ദി അറിയിച്ചു. ചടങ്ങിൽ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |