മാള: കേരള സംസ്ഥാന സർക്കാരിന്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് നൽകുന്ന 2024-25 അദ്ധ്യയന വർഷത്തെ മികച്ച ഭൂമിത്രസേന ക്ലബ്ബിനുള്ള അവാർഡ് മദ്ധ്യമേഖലയിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂത്തകുന്നം എസ്.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ കരസ്ഥമാക്കി. ക്ലബ് ഇൻചാർജ് ബിന്ദു ടീച്ചറും വിദ്യാർത്ഥികളായ പാർവതി വി.ചന്ദ്ര, നിവേദ്യ പ്രസാദ് എന്നിവരും ചേർന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അദ്ധ്യക്ഷനായി. ആരോഗ്യ,ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |