തൃശൂർ: ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 2500ലധികം വിദ്യാർത്ഥികൾക്കുള്ള 'എം.പിയുടെ സ്‌നേഹാദരം' കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പിന്തുണയുമാണ് വിജയത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.കെ. അനീഷ് കുമാർ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. കെ.ആർ. ഹരി, പി.കെ. ബാബു, സുജയ് സേനൻ, പൂർണിമ സുരേഷ്, സുധീഷ് മേനോത്തുപറമ്പിൽ, സൗമ്യ സലീഷ്, വിജയൻ മേപ്പറത്ത് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |