തൃശൂർ: ഗ്രന്ഥശാലാ പ്രസ്ഥാനം ആധുനിക ജീവിതത്തിന്റെ സാംസ്‌കാരിക മുഖമാണെന്ന് ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ധർമ്മരാജ് അടാട്ട്. ചേറൂർ സാഹിതിയിൽ തൃശൂർ ലിറ്റററി ഫോറം സംഘടിപ്പിച്ച 'വായനശാലാ സ്റ്റോറീസ് ' സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു. രാംകുമാർ നമ്പിയാത്ത് അദ്ധ്യക്ഷനായി. ഡോ. കെ.സി. പ്രകാശൻ, എൻ.കെ. മഞ്ജു, നന്ദകുമാർ ആലത്ത്, ഉണ്ണിക്കൃഷ്ണൻ ടി. അടാട്ട്, മോഹൻ പറത്തിൽ, എം. രഘുനന്ദനൻ, അപർണ ബാലകൃഷ്ണൻ, മാധവിക്കുട്ടി എന്നിവർ സംസാരിച്ചു. ഡോ. എസ്.കെ. വസന്തൻ, ഡോ. സരസ്വതി ബാലകൃഷ്ണൻ, എം.ഡി. രത്‌നമ്മ, കെ. രഘുനാഥൻ, കെ. ഉണ്ണിക്കൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |