പാവറട്ടി: എളവള്ളി പഞ്ചായത്തിൽ കഴിഞ്ഞ മേയിൽ ഉദ്ഘാടനം ചെയ്ത മണച്ചാൽ ചിൽഡ്രൻസ് പാർക്ക് തകർന്നതും വൻദുരന്തം ഒഴിവായതും വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ്. 85 ലക്ഷം രൂപ ചെലവഴിച്ച് ടൂറിസം വകുപ്പിന്റെ സഹായത്തോടെ നിർമ്മിച്ച പാർക്ക് ഈ വർഷത്തെ ആദ്യ മഴയ്ക്ക് തകർന്നത് നിർമ്മാണഅപാകതയും പഠനവും ഇല്ലാതെയാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ജെ. സ്റ്റാൻലിയും മണ്ഡലം പ്രസിഡന്റ് പ്രസാദ് വാകയും ആരോപിച്ചു.
മണച്ചാലിൽ ഇപ്പോൾ 25 ശതമാനം വെള്ളമാണ് ഒഴുകുന്നത്. ശക്തമായ മഴ വന്നാൽ മണച്ചാൽ കവിഞ്ഞൊഴുകും. ഒഴുക്കിൽ മണച്ചാൽ തീരത്ത് നിർമ്മിച്ച കുട്ടികൾക്കായുള്ള പാർക്ക് തന്നെ ഒലിച്ചുപോകാനിടയുണ്ട്. നിർമ്മാണഅപാകതയും മറ്റ് വിഷയങ്ങളും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |