SignIn
Kerala Kaumudi Online
Saturday, 13 June 2026 3.19 AM IST

പാമ്പിൻകൂടാരമായി പൂങ്കുന്നത്തെ കാർത്തികിന്റെ വീട്

1

തൃശൂർ: പാമ്പുകളുടെ കൂടാരമായി പൂങ്കുന്നം ശ്രീകൃഷ്ണ നിലയത്തിൽ കാർത്തികിന്റെ വീട്. നാലു ദിവസത്തിനകം 22 മലമ്പാമ്പിൻ കുട്ടികളെയാണ് കണ്ടെത്തിയത്. ഇതിൽ 20 എണ്ണത്തെ പിടികൂടാനായി. വീടിനോട് ചേർന്നുള്ള മതിലും മുറ്റവും പൊളിച്ചുനീക്കിയപ്പോൾ പാമ്പുകൾ വിരിഞ്ഞ മുട്ടകളുടെ തോടും കണ്ടെത്തിയിരുന്നു.

22 മുട്ടത്തോടുകളാണ് കണ്ടത്. പാമ്പുകളെ തുടർച്ചയായി പിടികൂടുന്നത് കണ്ട് കാർത്തികിന്റെ ഭാര്യ തലകറങ്ങി വീണിരുന്നു. അതേസമയം തള്ളപ്പാമ്പിനെ ഇതേവരെ കണ്ടെത്താനായില്ല. വനം വകുപ്പിന്റെ സർപ്പ ടീം, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവർ സ്ഥലത്തെത്തിയിരുന്നു.

വീടിന്റെ പലയിടത്തായാണ് പാമ്പുകളെ കണ്ടെത്തിയത്. മുറ്റത്തുണ്ടായിരുന്ന സ്‌കൂട്ടറിൽ വരെ പാമ്പുകളെ കണ്ടിരുന്നു. പാമ്പുകളെ തുടർന്നും കാണുമെന്ന ഭീതിയിൽ വീട്ടുസാധനങ്ങളെല്ലാം മാറ്റാനുള്ള ആലോചനയിലാണ് കുടുംബം. പാമ്പുകളെ ഇനി കണ്ടാൽ മാത്രം ചെയ്താൽ മതിയെന്നാണ് സർപ്പ ടീം നൽകിയ നിർദ്ദേശം.

പാമ്പുകൾ വരാൻ സാദ്ധ്യതയേറെ.
സമീപമുള്ള വീടുകളിലേക്ക് പാമ്പുകളെത്താനും സാദ്ധ്യതയുള്ളതിനാൽ ഭീതിയിലാണ് നാട്ടുകാർ. പെരിങ്ങാവ് ഭാഗത്ത് നിന്ന് വരുന്ന വലിയ തോട് പുഴയ്ക്കൽ ഭാഗത്താണിത്. പലയിടത്തും കാടും പടലും പിടിച്ചുകിടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL