കൊടുങ്ങല്ലൂർ: ഭാര്യയെ മർദ്ദിച്ച ബി.ജെ.പി നേതാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെയാണ് ഭാര്യ പ്രിയങ്കയുടെ പരാതിയിൽ മതിലകം പൊലീസ് കേസെടുത്തത്. സ്വന്തം വീട്ടിൽ പോയി തിരികെ ആലയിലുള്ള ശ്രീകുമാറിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നത്രെ മർദ്ദനം. തലമുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് മൊഴി. തലയിലും മുഖത്തും ഗുരുതര പരിക്കേറ്റ പ്രിയങ്ക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ തേടിയിരുന്നു. വ്യാഴാഴ്ചയാണ് പ്രിയങ്ക മതിലകം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
ഗൗരവകരം: സി.പി.എം
തൃശൂർ: ബി.ജെ.പി നേതാവ് എ.ആർ. ശ്രീകുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണം ഗൗരവകരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ഇക്കാര്യത്തിൽ പ്രതികരിക്കണം. മന്ത്രി ഒ.ജെ. ജനീഷിനോട് പരാതിപ്പെട്ടിട്ടും ഇടപ്പെട്ടില്ലെന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റ് ചെയ്യണമെന്ന്
കൊടുങ്ങല്ലൂർ: ഭാര്യയെ വധിക്കാൻ ശ്രമിച്ചെന്ന് കേസെടുത്ത ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടേറിയറ്റ്. പി.പി. സുഭാഷ് അദ്ധ്യക്ഷനായി. സി.സി. വിപിൻ ചന്ദ്രൻ, വി.ആർ. സുനിൽ കുമാർ, പി.ബി. ഖയസ് എന്നിവർ സംസാരിച്ചു.
കൊടുങ്ങല്ലൂർ: ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ ക്രൂരമായി ദോഹോപദ്രവമേൽപ്പിച്ചെന്ന് ഭാര്യ പ്രിയങ്ക പറഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ മഹിളാസംഘം ജില്ലാ കമ്മിറ്റി സെക്രട്ടറി കെ.എസ്. ജയ പ്രതിഷേധിച്ചു.
അപകീർത്തി പ്രചാരണമെന്ന് എ.ആർ. ശ്രീകുമാർ
തൃശൂർ: കുടുംബ വിഷയത്തെ പർവതീകരിച്ച് രാഷ്ട്രീയ ലാഭത്തിനായി അപകീർത്തികരമായി വ്യക്തിഹത്യ നടത്തി ആഘോഷമാക്കി പ്രചരിപ്പിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാർ. ഇത്തരം വിഷയങ്ങളെ മനുഷ്യസ്നേഹവും സാമാന്യ മര്യാദയും മറന്ന് വ്യക്തിഹത്യക്കും സാമൂഹിക അധിക്ഷേപത്തിനും ആയുധമാക്കുന്നത് ന്യായീകരിക്കാനാകില്ല. എതിരാളികളെ ആശയപരമായി നേരിടുന്നതിന് പകരം വ്യക്തിപരമായ വിഷയങ്ങൾ വലിച്ചിഴച്ച് അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ശ്രീകുമാർ പ്രസ്താവനയിൽ ഫറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |