
തൃശൂർ: ഒൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്‌സ് അസോസിയേഷൻ തൃശൂർ നാഷണൽ ഇൻഷ്വറൻസ് യൂണിറ്റിന്റെ 2-ാം വാർഷിക പൊതുയോഗം ഇന്ന് നടക്കും. ചെമ്പുക്കാവ് എൻജിനിയേഴ്‌സ് അസോസിയേഷൻ ഹാളിൽ രാവിലെ 9ന് നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം.എ.സത്താർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എ.ജി.നിശാന്ത് അദ്ധ്യക്ഷനാകും.യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.പി. ജയിംസ് സ്വാഗതം പറയും.യൂണിറ്റ് സെക്രട്ടറി ജോബി സി.തോമസ് റിപ്പോർട്ടും ട്രഷറർ പി.ജെ.വർഗീസ് കണക്കുകളും അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |