
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് തൃശൂരിലെ ബി.ജെ.പി ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന മുൻ ഓഫീസ് സെക്രട്ടറി അക്ഷയിന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു. 2021ലെ കൊടകര കുഴൽപ്പണക്കേസിലെ അന്വേഷണം ഇ.ഡി അട്ടിമറിച്ച് ബി.ജെ.പിക്ക് ഒത്താശ ചെയ്യുകയായിരുന്നു. നിലവിലെ അന്വേഷണ ഏജൻസികളിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ സമഗ്രാന്വേഷണം നടത്തണം. കള്ളപ്പണമൊഴുക്കി തിരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ച് ജനാധിപത്യത്തെ ബി.ജെ.പി കളങ്കപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |