
കൊല്ലം: മയ്യനാട് ഗവ. ഐ.ടി.ഐ പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദേശ കമ്പനികൾ നടത്തിയ അഭിമുഖത്തിൽ 92 പേർക്ക് തൊഴിൽ ലഭിച്ചു. 1200 മുതൽ 1600 ദിർഹം വരെ ശമ്പളം, എംപ്ലോയ്മെന്റ് വിസ, സൗജന്യ താമസം, ഭക്ഷണം, റിട്ടേൺ ടിക്കറ്റ്, മെഡിക്കൽ ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ ശർമിള ലാലി ഓഫർ ലെറ്ററുകൾ കൈമാറി. സീനിയർ ഇൻസ്ട്രക്ടർ എസ്.നഹാസ് അദ്ധ്യക്ഷനായി. വി.ആദർശ് സ്വാഗതം പറഞ്ഞു. ചന്ദ്രമോഹൻ, പങ്കജ്, എ.സുധീർ, ഫൈസൽ, ആർ.ഗോകുൽ, ഹരിലാൽ, പി.ഡി.അപ്പു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |