
വടക്കാഞ്ചേരി : ഉത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇന്ന് മുതൽ 15- മത് ശ്രീമദ് ദേവീഭാഗവത നവാഹയഞ്ജം. 16 വരെ ചടങ്ങ് തുടരും. പെരുമ്പാവൂർ പട്ടിമറ്റം സി.ജെ.ആർ.പിള്ളയാണ് ആചാര്യൻ. പട്ടാമ്പി പ്രവീൺ ശർമ്മയാണ് യജ്ഞജഹോതാവ്. മോഹിനിയമ്മ ചിറ്റണ്ട, വനജശങ്കർ, ബിന്ദു അമ്പലപ്പുഴ എന്നിവർ പൗരാണികരാകും. വൈകീട്ട് 5 ന് കൊച്ചിൻ ദേവസ്വം പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. പി.ആർ. സുരേഷ് കുമാർ അദ്ധ്യക്ഷനാകും. വിഗ്രഹ ഘോഷയാത്ര, സമ്പൂർണ്ണ നാരായണീയ പാരായണം ഉണ്ടാകും. രാവിലെ 4.30 മുതൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. മാതൃപൂജ, സർവൈശ്വര്യ പൂജ, നാരീപൂജ , വിദ്യാഗോപാല മന്ത്രാർച്ചന, ലക്ഷ്മി കല്യാണം, കുമാരി പൂജ, സർവ്വദേവീപൂജ എന്നിവയാണ് മറ്റ് പരിപാടികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |