
തൃശൂർ: നവമലയാളി പുരസ്‌കാരങ്ങൾ നാളെ സമ്മാനിക്കും. സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ ഡോ.എം.പി.പരമേശ്വരന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും നാളെ വൈകിട്ട് 3.30ന് മന്ത്രി സി.പി.ജോൺ കൈമാറും. മികച്ച സാംസ്‌കാരിക സംഘടനയ്ക്കുള്ള 25,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും മതിലകം കളരിപ്പറമ്പ് ഗ്രാമീണ വായനശാലയ്ക്കും നൽകും. വികസനത്തിന്റെ കേരള മാതൃക:വർത്തമാനവും ഭാവിയും വിഷയത്തിൽ മൂൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സംസാരിക്കും. എം.ജി.യൂണിവേഴ്‌സിറ്റി അദ്ധ്യാപിക ഡോ.പി.എം.ആരതി,ഡോ.കാവുമ്പായി ബാലകൃഷ്ണൻ,പി.എസ്.ഷാനു,പി.എൻ.ഗോപീകൃഷ്ണൻ എന്നിവർ പങ്കെടുക്കും. നവമലയാളി ഓൺലൈൻ പ്രസിദ്ധീകരണമാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. പി.എൻ.ഗോപീകൃഷ്ണൻ,കെ.എം.അബ്ദുൾ ഗഫൂർ,പി.എസ്.ഷാനു,അഡ്വ.വി.എൻ.ഹരിദാസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |