SignIn
Kerala Kaumudi Online
Saturday, 08 August 2026 2.10 AM IST

മണിയൻകിണർ ഉന്നതി സന്ദർശിച്ചു

g

തൃശൂർ: പാണഞ്ചേരി പഞ്ചായത്തിലെ മണിയൻകിണർ ഉന്നതി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി. രമേശൻ സന്ദർശനം നടത്തി. ഉന്നതിയിലെ നിവാസികൾക്ക് സഞ്ചരിക്കുന്ന റേഷൻകട പദ്ധതി പ്രകാരം വാതിൽപ്പടിയായി റേഷൻ ധാന്യങ്ങൾ എത്തിച്ചു നൽകുന്നതിലെ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായായിരുന്നു സന്ദർശനം. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബി. എസ്. ഭദ്രകുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ് കുമാർ, പൊതുവിതരണ വകുപ്പ് പ്രതിനിധികളായ ഇ. ആർ. ലിനി, മിനി ജോൺ, സി. കൃഷ്ണദാസ്, ചൈൽഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം ഓഫീസർ, ഐ. സി. ഡി. എസ്. സൂപ്പർവൈസർ എന്നിവരും ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL