SignIn
Kerala Kaumudi Online
Sunday, 23 August 2026 1.50 AM IST

ഉത്തരവ് പിൻവലിക്കണം: കെ. രാധാകൃഷ്ണൻ

photo

വടക്കാഞ്ചേരി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ഉള്ളാൾ ഉൾപ്പെടെയുള്ള മംഗലാപുരം മേഖലയെ വെട്ടിമാറ്റി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷന് നൽകാനുള്ള നീക്കം കേരളത്തിന്റെ റെയിൽവേ വികസനത്തെ തകർക്കുമെന്ന് എം.പി. പറഞ്ഞു. ഈ മേഖല നഷ്ടപ്പെടുന്നതോടെ മലബാറിലേക്ക് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ നീട്ടുന്നതിനുമുള്ള സാധ്യതകൾ അടയും. പാലക്കാട് ഡിവിഷൻ പൂർണമായി നിലനിറുത്താനും ഹൈസ്പീഡ് റെയിൽവേ, പാത ഇരട്ടിപ്പിക്കൽ, കൂടുതൽ ട്രെയിൻ, മെമു സർവീസുകൾ ഉൾപ്പെടെയുള്ള കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാനും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL