കൊടകര : സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഓണാഘോഷം വർണാഭമായി. കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോജി കല്ലിങ്ങൽ ഓണാഘോഷത്തിന് ഔപചാരികമായി കൊടിയേറ്റി. ഓണാഘോഷത്തിന്റെ ഭാഗമായി വൈവിദ്ധ്യമാർന്ന മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു. ഫുഡ് ഫെസ്റ്റ്, ഓണസദ്യ മത്സരം, പായസ മത്സരം, ഓണച്ചന്ത, ട്രഡീഷണൽ ഫാഷൻ ഷോ, വടംവലി, മെഗാ തിരുവാതിര, പൂക്കള മത്സരം, വഞ്ചിപ്പാട്ട് തുടങ്ങി നിരവധി പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയത്. കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്, സപ്തസദസ്, കുക്കറി ക്ലബ്, ഐ.ഇ.ഡി.സി ക്ലബ്, സ്‌പോർട്‌സ് ഡിപ്പാർട്ടുമെന്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |