
അത്താണി: തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സംവിധാനം. ജനറൽ സർജറി വിഭാഗത്തിന് കീഴിൽ എൻഡോസ്കോപ്പി സ്യൂട്ട് പ്രവർത്തനമാരംഭിച്ചു. ജനറൽ സർജറി, ന്യൂറോ സർജറി രോഗികൾക്ക് വളരെ അധികം ഉപകാരപ്പെടുന്ന ഗ്യാസ്ട്രോസ്കോപ്പി, കൊളോണോസ്കോപ്പി, വായിലൂടെ ആഹാരം കഴിക്കാൻ കഴിയാത്ത രോഗികൾക്ക് ശസ്ത്രക്രിയ ഇല്ലാതെ നേരിട്ട് ആഹാരവും വെള്ളവും മരുന്നും എത്തിക്കാൻ ആമാശയത്തിലേക്ക് ഒരു ചെറിയ ട്യൂബ് കടത്തിവിടുന്ന പെർക്യുട്ടേനിയസ് എൻഡോസ്കോപ്പിക് ഗ്യാസ്ട്രോസ്റ്റോമി (പി.ഇ.ജി),അന്നനാള അർബുധ രോഗികൾക്ക് സ്‌റ്റെൻഡിംഗ് എന്നിവ എൻഡോസ്കോപ്പി സ്യൂട്ടിൽ നിന്ന് ലഭ്യമാകും. പ്രിൻസിപ്പൽ ഡോ.അനിൽ രാജ് ഉദ്ഘാടനം ചെയ്തു.സൂപ്രണ്ട് ഡോ.ലിജോ കൊള്ളന്നൂർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ബിനോയ്, ഡോ.എസ്.ശ്രീകുമാർ, ഡോ.ബിന്ദു,ഡോ.ഹരിദാസ് ഡോ.പി.വി.സന്തോഷ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |