
തൃശൂർ: യു.ഡി.എഫ് സർക്കാരിന്റെ കയ്യൊപ്പ് പതിഞ്ഞ പദ്ധതികൾ തൃശൂരിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിർണായകമായ സ്ഥാനമുള്ള ജില്ലയാണ് തൃശൂർ. ഈ നാടിന്റെ തനതായ കലാസാംസ്‌കാരിക സാമൂഹിക പാരമ്പര്യത്തെ പുതിയ കാലത്തിന്റെ ശൈലിയിൽ ഉന്നത നിലവാരത്തിലേക്ക് എത്തിക്കും. പുതുയുഗത്തിലേക്ക് നയിക്കാനുള്ള യാത്രയ്ക്ക് തുടക്കമായിരിക്കുകയാണ് പരമ്പരാഗത ശൈലികളിൽ നിന്നുള്ള മാറ്റമാണ് യു.ഡി.എഫ് സർക്കാരിന്റേത്. പറഞ്ഞ വാക്കുകൾ പാലിച്ച് അഞ്ചു വർഷങ്ങൾക്കുശേഷം 110 സീറ്റുമായി യു.ഡി.എഫ് അധികാരത്തിൽ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തിച്ചേർന്ന സതീശനെ ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു.നേതാക്കളായ ടി.എൻ പ്രതാപൻ, രാജൻ പല്ലൻ എം.എൽ.എ, ഒ.അബ്ദുറഹ്മാൻ കുട്ടി,എം.പി വിൻസെന്റ്, ജോസ് വള്ളൂർ, അനിൽ അക്കര, ടി.വി ചന്ദ്രമോഹൻ,ജോസഫ് ചാലിശ്ശേരി,കെ.വി ദാസൻ, കെ.ബി.ശശികുമാർ, സോണിയാ ഗിരി, കെ.കെ കൊച്ചു മുഹമ്മദ്, മേയർ ഡോ.നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, കെ.കെ ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |