SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

കസേരകളിലേക്ക് ആളെത്തി

f

 മുന്നോട്ട് പോക്ക് ഏറെ ദുഷ്‌കരം

തൃശൂർ: യു.ഡി.എഫ് അധികാരത്തിലെത്തിയതോടെ എൽ.ഡി.എഫ് സർക്കാർ നോമിനേറ്റ് ചെയ്ത അക്കാഡമി ഭാരവാഹികൾ രാജിവെച്ച ഒഴിഞ്ഞുകിടന്ന കസേരകളിലേക്ക് ആളെത്തി. ജില്ലയിലെ പ്രധാന അക്കാഡമികളായ സാഹിത്യ, സംഗീത -നാടക അക്കാഡമി, ലളിത കലാഅക്കാഡമി എന്നിവയുടെ തലപ്പത്തേക്കാണ് പുതിയ ഭരണകർത്താക്കൾ എത്തുന്നത്. സംഗീത നാടക അക്കാഡമിയുടെ തലപ്പത്തേക്ക് ഗായകൻ ജി.വേണുഗോപാലാണ് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ മേള കലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരായിരുന്നു ചെയർമാൻ, കരിവള്ളുർ മുരളിയാണ് സെക്രട്ടറി സ്ഥാനത്തുണ്ടായിരുന്നത്. ഈ സ്ഥാനത്തേക്ക് എൻ.വി.പ്രദീപ്കുമാറാണ്. ഹേമന്ത്കുമാറാണ് വൈസ് ചെയർമാൻ. സാഹിത്യ അക്കാഡമി സ്ഥാനത്തേക്ക് കൽപ്പറ്റ നാരായണനാണ് എത്തിയത്. മുൻ സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ തൊടുത്തിരുന്ന കൽപ്പറ്റ കോൺഗ്രസ് അനുകൂല നിലപാടുകളും ആവർത്തിച്ചിരുന്നു. മുതിർന്ന മാദ്ധ്യമ പ്രവർത്തകനും തൃശൂരിന്റെ സാമൂഹിക -സാംസ്‌കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ എം.പി.സുരേന്ദ്രനാണ് സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ലളിതകലാ അക്കാഡമിയുടെ ചെയർമാനായി ആനിമേറ്ററും പ്രൊഡക്ഷൻ ഡിസൈനറുമായ പ്രൊഫ.പ്രകാശ് മൂർത്തി ചുമതലയേൽക്കുക. ടി.ആർ.ഉദയകുമാർ വൈസ് ചെയർമാനാകുന്നത്. വൈക്കം എം.കെ.ഷിബുവാണ് സെക്രട്ടറി. അടുത്ത ദിവസം പുതിയ ഭാരവാഹികൾ ചുമതലയേൽക്കുമെന്നാണ് സൂചന. സാഹിത്യ അക്കാഡമി അദ്ധ്യക്ഷൻ, സെക്രട്ടറി എന്നീ പദവികളലേക്കാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് എക്‌സിക്യുട്ടീവ് കമ്മിറ്റി തുടങ്ങിയവ നികത്തേണ്ടതുണ്ട്. വനിതാ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട്.

സാമ്പത്തികമായി കരകയറ്റണം
പുതിയ സാരഥികളായെങ്കിലും നിലനിൽക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് അക്കാഡമികളെ കരകയറ്റുക എന്നത് തന്നെയാണ് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. സംഗീത നാടക അക്കാഡമിയെ സംബന്ധിച്ച് വരാൻ പോകുന്ന അന്താരാഷ്ട്ര നാടകോത്സവം തന്നെയാണ് ഏറ്റവും പ്രധാനം. കഴിഞ്ഞ തവണ നാടകോത്സവം പണമില്ലാതെ പ്രയാസപ്പെട്ടാണ് നടത്തിയത്.
സാഹിത്യ അക്കാഡമിയിൽ സ്റ്റാമ്പിന് പോലും പണമില്ലെന്ന അവസ്ഥയിലേക്കാണ് എത്തുന്നതെന്ന നിയുക്ത പ്രസിഡന്റ് കൽപ്പറ്റ നാരായണന്റെ അഭിപ്രായ പ്രകടനം തന്നെ നിലവിലെ അവസ്ഥ തുറന്നു കാട്ടുന്നു. അതൊക്കെ ഭരണകൂടം പരിഹരിക്കുമെന്ന വിശ്വാസമുണ്ട്. പുസ്തക വിൽപനയിലൂടെയും മറ്റു പല മാർഗങ്ങളിലൂടെയും പണം കണ്ടെത്താമെന്ന് പ്രത്യാശയുണ്ട്. വനം വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ടൂറിസം ഇവ മൂന്നുമായിട്ടും സഹകരിച്ചുകൊണ്ട് പരിപാടികൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം വനം വകുപ്പിന് ഒരുപാട് മനോഹരമായ സ്ഥലങ്ങളുണ്ട്. സാഹിത്യക്യാമ്പുകൾക്ക് അതൊക്കെ ഉപയോഗിക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ലളിതകലാ അക്കാഡമിയിലും പ്രതിസന്ധി രൂക്ഷമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL