
തൃശൂർ: ജില്ലയിലെ വിവിധ വികസനപദ്ധതികളുടെ പുരോഗതി വിലയിരുത്താനായി എ.ഡി.എം എം.സന്ദീപിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ വികസന സമിതി യോഗം ചേർന്നു. ദേശീയപാതയിലെ നിർമ്മാണ പ്രവൃത്തികൾ തുടർപരാതികൾ ഇല്ലാത്ത രീതിയിൽ പൂർത്തിയാക്കണമെന്ന് എൻ.എച്ച്.എ.ഐ അധികൃതർക്ക് യോഗം നിർദ്ദേശം നൽകി. ദേശീയ പാതയിലെ ഫ്ലൈഓവറുകളിലും സർവീസ് റോഡുകളിലും സൈൻബോർഡും ലൈറ്റുകളും സ്ഥാപിക്കണമെന്നും നിർദ്ദേശം നൽകി. എം.എൽ.എമാരായ എൻ.കെ.അക്ബർ,സി.രവീന്ദ്രനാഥ്,യു.ആർ പ്രദീപ്,രാജൻ ജെ.പല്ലൻ,ഗീത ഗോപി,കെ.കെ. വത്സരാജ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, മന്ത്രി ഒ.ജെ.ജനീഷിന്റെ പ്രതിനിധി ഷോൺ പെല്ലിശ്ശേരി വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |