
കൊടുങ്ങല്ലൂർ: ടൗൺ ബാങ്കിന്റെ അംഗങ്ങൾക്കുള്ള 2025-26 വർഷത്തെ ഡിവിഡന്റ് നാളെ മുതൽ വിതരണം ചെയ്യുമെന്ന് ചെയർമാൻ കെ.ആർ.ജൈത്രൻ. ബാങ്കിന്റെ പ്രാതിനിധ്യ പൊതുയോഗത്തിലാണ് 10% ഡിവിഡന്റ് നൽകുന്നതിന് തീരുമാനിച്ചത്. ബാങ്ക് ജനറൽ മാനേജർ സനൽ ചാക്കോ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ ചെയർമാൻമാരായ അഡ്വ. കെ.എം.മുഹമ്മദ് നവാസ്, വി.കെ.ബാലചന്ദ്രൻ, മുൻ വൈസ്ചെയർമാൻ കെ.കെ.സുരേന്ദ്രൻ, ഡയറക്ടർമാരായ പി.എൻ.ഉണ്ണിക്കൃഷ്ണൻ, ഒ.സി.ജോസഫ്, അഡ്വ.കെ.നന്ദകുമാർ, പി.എസ്.വിനു, എം.എസ്.ഷിനോജ്, സുമ ശിവൻ, ഫർസാന റഷീദ് എന്നിവർ പങ്കെടുത്തു. ബാങ്ക് വൈസ് ചെയർമാൻ ടി.പി.രഘുനാഥൻ സ്വാഗതവും ഡയറക്ടർ പി.പി.രാധിക നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |