അന്തിക്കാട്: പുഴ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി തൃശൂർ എൻ.സി.സി. 23-ാം ബറ്റാലിയന്റെ നേതൃത്വത്തിൽ മണലൂർ രണ്ടാം വാർഡിൽ പുഴയോരത്തെ റോഡിന്റെ ഇരുവശങ്ങൾ വൃത്തിയാക്കുന്നതിന്റെയും തീരദേശത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ് നിർവഹിച്ചു. തൃശൂർ മോഡൽ ബോയ്‌സ് സ്‌കൂൾ പ്രിൻസിപ്പൽ ജെ.പി. നിഷ അദ്ധ്യക്ഷത വഹിച്ചു. 'പുഴയുടെ നിലനിൽപ്പും കണ്ടൽച്ചെടികളുടെ ആവശ്യകതയും' എന്ന വിഷയത്തിൽ സരിഗ സൂര്യൻ ക്ലാസെടുത്തു. സുധർമ്മൻ ചിരുകണ്ടത്ത്, ആശ സുധീരൻ എന്നിവർ സംസാരിച്ചു. വി.വി. സജീന്ദ്രൻ, കെ.വി. ഡേവിസ്, അമ്പിളി ശശി, വിലാസിനി വേണുഗോപാലൻ, സുഖില മോഹനൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |