അവിട്ടത്തൂർ: എൽ.ബി.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ തൂഫാൻ കമാൻഡോസിന്റെ മെഗാ വാക്കത്തോൺ നടത്തി. തൂഫാൻ കമാൻഡോസിന്റെ തൊപ്പികൾ ധരിച്ച് കുട്ടികൾ ലഹരി വിമുക്ത പ്രതിജ്ഞ എടുത്തു. ലഹരി വിമുക്ത ഗാനത്തിന്റെ അകമ്പടിയോടെ ഫ്‌ളാഷ് മോബ് നടത്തി. പഞ്ചായത്തംഗം സി.എസ്. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എൻ.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എ.സി. സുരേഷ്, ഡോ. എ.വി. രാജേഷ്, എൻ. എസ്. രജനിശ്രീ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, കെ.ജെ. സുമിത എന്നിവർ തൂഫാൻ കമാൻഡോസിന്റെ മെഗാ വാക്കത്തോണിൽ പങ്കെടുത്ത് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |