SignIn
Kerala Kaumudi Online
Tuesday, 29 September 2026 4.18 AM IST

ഇടയസന്ദർശനം നടത്തി

d

തലോർ: തലോർ ഉണ്ണിമിശിഹാ ഇടവക ദൈവാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ഇടയസന്ദർശനം നടത്തി. ഇടയസന്ദർശന പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും പങ്കെടുത്ത ആർച്ച് ബിഷപ്പ് കാഴ്ചവയ്പ്പിനും തിരിതെളിയിക്കലിനും ശേഷം വിശുദ്ധ കുർബാന അർപ്പിക്കുകയും ഔദ്യോഗിക ആശീർവാദം നൽകുകയും ചെയ്തു. സെമിത്തേരി സന്ദർശിച്ച് പ്രാർത്ഥന നടത്തി. മതബോധന വിദ്യാർത്ഥികൾ, അൾത്താര സംഘം, തിരുബാലസഖ്യം, ജൂനിയർ സി.എൽ.സി.എന്നീ കുട്ടികളുടെ സംഘടനകളുമായി ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തി.

മാതൃവേദി, പ്രാർത്ഥനാ ഗ്രൂപ്പുകൾ, കാറ്റിക്കിസം പി.ടി.എ, ഗായകസംഘം, ദർശന സമൂഹം, വിൻസെന്റ് ഡി പോൾ തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL