SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

കാർഷിക ഡ്രോൺ പരിശീലനം

e

തൃശൂർ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിഷൻ 2031ന്റെ ഭാഗമായി നടപ്പിലാക്കുന്ന 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി സ്മാം പദ്ധതിയുടെ കീഴിൽ നടത്തുന്ന കാർഷിക ഡ്രോൺ പരിശീലന പരിപാടിയുടെ ഉദ്ഘാടനം എം.എൽ.എ രാജൻ ജെ. പല്ലൻ നിർവഹിച്ചു.

ഡ്രോൺ അധിഷ്ഠിത കാർഷിക പ്രയോഗങ്ങൾക്കും ഫീൽഡ് പ്രവർത്തനങ്ങൾക്കും ആവശ്യമായ പരിശീലനം ലഭിച്ച വ്യക്തികളുടെ ഒരു സംഘം രൂപീകരിക്കുകയാണ് ലക്ഷ്യം. കോർപ്പറേഷൻ കൗൺസിലർ അഡ്വ.ജോയ് ബാസ്റ്റിൻ ചാക്കോള അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ ഫ്രാങ്കോ, കൃഷി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ സെയ്ദലവി, ആത്മ പ്രോജക്ട് ഡയറക്ടർ സോഫിയ ജോൺ, കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ലിയ ജോയ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL