SignIn
Kerala Kaumudi Online
Monday, 28 September 2026 1.55 AM IST

അർബൻ ചലഞ്ച് ഫണ്ടിലൂടെ നഗര വികസനം

w

കേന്ദ്ര സർക്കാർ പദ്ധതി


പദ്ധതികൾക്ക് 25% കേന്ദ്ര സർക്കാർ നൽകും


25% കോർപ്പറേഷൻ കണ്ടെത്തണം


50% വായ്പ

തൃശൂർ: നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളും പ്രദേശിക വളർച്ചയും സുസ്ഥിരവികസനവും ലക്ഷ്യമിട്ട് കേന്ദ്രം തുടക്കം കുറിച്ച അർബൻ ചാലഞ്ച് ഫണ്ട് വിനിയോഗിക്കാൻ കോർപ്പറേഷൻ തീരുമാനം. 25 ശതമാനം കേന്ദ്ര ഫണ്ട് ലഭിക്കുന്ന പദ്ധതിയിൽ 25 ശതമാനം കോർപ്പറേഷൻ വഹിക്കണം.
ബാക്കി തുക കേന്ദ്രസർക്കാരിന്റേതടക്കം വിവിധ ഏജൻസികൾ വഴി വായ്പയെടുക്കാം. കോർപ്പറേഷന് വരുമാനം ഉണ്ടാക്കുന്ന തരത്തിൽ കെട്ടിടങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ എന്നിവ നിർമ്മിക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്ത് അംഗീകരിച്ചിരുന്നു. തുടക്കത്തിൽ വൈദ്യുതി വിഭാഗത്തിന്റെ കെട്ടിടം പൊളിച്ച് കോർപ്പറേഷൻ വരുമാനം മാർഗമുണ്ടാക്കുന്ന തരത്തിൽ കടമുറികളോട് ചേർന്ന് കെട്ടിടം നിർമ്മിക്കുകയെന്ന ലക്ഷ്യമുണ്ട്. ഇതിലൂടെ ലഭിക്കുന്ന വാടക വായ്പയിലേക്ക് അടക്കുകയെന്ന ലക്ഷ്യമാണുള്ളത്. ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് ഒരോ പദ്ധതികൾക്കും ഡി.പി.ആർ തയ്യാറാക്കി സമർപ്പിക്കുകയാണ് ഉദ്ദേശം. മരാമത്ത് കമ്മിറ്റിയെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 പദ്ധതി നടപ്പിലായാൽ

 അയ്യന്തോൾ ഗ്രൗണ്ടിനോട് ചേർന്ന് പുതിയ ഷോപ്പിംഗ് കോംപ്ലക്സ്

 ഒല്ലൂർ പഴയ സോണൽ പ്രദേശത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണം

 കോർപ്പറേഷൻ വൈദ്യുതി വിഭാഗത്തിന് ഓഫീസ് നിർമ്മാണവും അനുബന്ധ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മാണവും

 കൂർക്കഞ്ചേരി സോണൽ ഓഫീസ് നിർമ്മാണവും അനുബന്ധ ഷോപ്പിംഗ് കോംപ്ലസും


 ഒല്ലൂക്കര സോണൽ ഓഫീസ് നിർമ്മാണവും ഷോപ്പിംഗ് കോംപ്ലക്‌സും

 മണ്ണുത്തിയിൽ ബസ് ഹബ്

 കോവിലകത്തും പാടത്ത്പാർക്കിംഗ് ഉൾപ്പെടുത്തി കൺവെൻഷൻ സെന്റർ

 പറവട്ടാനി പെലെ ഗ്രൗണ്ടിൽ പുതിയ ഗാലറി നിർമ്മാണം, കടമുറികളുടെ നിർമ്മാണം, സ്വിമ്മിംഗ് പൂൾ

 മൾട്ടി ലെവൽ ഗെയിം സെന്റർ

 പറവട്ടാനിയിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്‌സിനടുത്ത് കമ്മ്യുണിറ്റി ഹാൾ


 അർബൻ ചലഞ്ച് ഫണ്ട് പരമാവധി വിനിയോഗിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസനം എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. 25 ശതമാനം തുക കോർപ്പറേഷൻ കണ്ടെത്തേണ്ടതുണ്ട്.
(എ.പ്രസാദ്, ഡെപ്യൂട്ടി മേയർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL