SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

ആഫ്രിക്കൻ ഒച്ച് ശല്യം പരിഹരിക്കണം

e

തൃശൂർ: പൂങ്കുന്നം പ്രദേശത്തുള്ള ആഫ്രിക്കൻ ഒച്ചിന്റെ ശല്യം പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ കൈക്കൊള്ളണമെന്ന് കേരള ബ്രാഹ്മണ സഭ ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം. വൈസ് പ്രസിഡന്റ് ടി.എസ്.ബാലസുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. പൂങ്കുന്നം സെന്ററിൽ ട്രാഫിക് സിഗ്നൽ സ്ഥാപിക്കുക, ഗുരുവായൂർ പാസഞ്ചർ തീവണ്ടിയുടെ സമയം പഴയപോലെ ആക്കുക, പാചക വാതക സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കരുത് തുടങ്ങിയ പ്രമേയങ്ങളും യോഗം അംഗീകരിച്ചു. സെക്രട്ടറി ടി.എസ് വിശ്വനാഥൻ, ജില്ലാ പ്രസിഡന്റ് എസ്. ശിവരാമകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ പരമേശ്വരൻ, ട്രഷറർ കെ.ആർ ജയറാമൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. ആർ ഹരിഹരൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL