
തൃശൂർ: തൃശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന് ഇന്ന് തിരിതെളിയും. സെന്റ് മേരീസ് യു.പി സ്‌കൂൾ ലൂർദിൽ രാവിലെ 11 ന് മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തോപ്പ് സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ, സെന്റ് മേരീസ് യു.പി സ്‌കൂൾ ലൂർദ് എന്നിവിടങ്ങളിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയിൽ 96 വിദ്യാലയങ്ങളിൽ നിന്നുള്ള 6,000 ത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കും. ഒക്ടോബർ ഒന്നിന് വൈകീട്ട് ആറിന് നടക്കുന്ന സമാപനസമ്മേളനം രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ജീജ വിജയൻ, കെ.എ. ബെന്നി, ഫാ. ഷോജോ മഞ്ഞാടിക്കൽ, ബൈജു വർഗീസ്, പി.ജെ. ജോഫി എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |