തൃശൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കേരള പൊലീസ് അക്കാഡമിയിൽ 'ഓപ്പൺ ഹാർട്ട്' വാക്കത്തോൺ സംഘടിപ്പിച്ചു. കേരള പൊലീസ് അക്കാഡമി, കെ.പി.എ റസിഡന്റ്‌സ് അസോസിയേഷൻ, ഇന്റർനാഷണൽ കാർഡിയോളജി കൗൺസിൽ ഒഫ് കേരള, ഫിറ്റ്ബീ ഫിറ്റ്‌നസ്, ഐ.എം.എ തൃശൂർ, കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. പൊലീസ് അക്കാഡമി ഐ.ജി.യും ഡയറക്ടറുമായ സേതുരാമൻ വാക്കത്തോൺ ഉദ്ഘാടനം ചെയ്തു. ഐ.എം.എ തൃശൂർ പ്രസിഡന്റ് ഡോ. ബേബി തോമസ് അദ്ധ്യക്ഷനായി. കാർഡിയോളജിസ്റ്റ് ഡോ. തൃദീപ് സാഗർ, കെ.യു. ഷെമീർ, ജിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും സി.പി.ആർ ഡെമോൺസ്‌ട്രേഷനും രക്തപരിശോധനയും സംഘടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |