
തൃശൂർ: സി.പി.എം തൃശൂർ ജില്ലാ വിപുലീകൃത കമ്മിറ്റി ബുധൻ, വ്യാഴം ദിവസങ്ങളിൽ തൃശൂർ നളിനം ഓഡിറ്റോറിയത്തിൽ ചേരും. 30ന് രാവിലെ 10 ന് പോളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണൻ, ടി.പി. രാമകൃഷ്ണൻ, കെ.എൻ.ബാലഗോപാൽ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ.ജയചന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, പി.കെ. ബിജു, എം.ബി.രാജേഷ് എന്നിവർ പങ്കെടുക്കും. ജില്ലാ കമ്മിറ്റി അംഗങ്ങളും 17 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളുമടക്കം 134 പേർ സംബന്ധിക്കും. ഒക്ടോബർ ഒന്നിന് വൈകിട്ട് 4.30ന് യോഗം സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |