SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.35 AM IST

ഖാദി തുണിത്തരങ്ങൾക്ക് സ്‌പെഷ്യൽ റിബേറ്റ്

photo

തൃശൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഒക്ടോബർ മൂന്ന് വരെ ഖാദി തുണിത്തരങ്ങളുടെ ചില്ലറ വിൽപ്പനയ്ക്ക് 30 ശതമാനം സ്‌പെഷ്യൽ റിബേറ്റ് പ്രഖ്യാപിച്ചു. ജില്ലയിലെ ഖാദി ഗ്രാമ സൗഭാഗ്യ (ശ്രീ വടക്കുംനാഥൻ ഷോപ്പിംഗ് കോംപ്ലക്‌സ് വടക്കേ ബസ് സ്റ്റാൻഡിന് സമീപം), പാലസ് റോഡ്, ഒളരിക്കര എന്നിവിടങ്ങളിലെ ഷോറൂമുകളിലും പാവറട്ടി, കേച്ചേരി, പൂവത്തൂർ, മാടവന തുടങ്ങി ജില്ലയിലുടനീളമുള്ള ഖാദി ഗ്രാമസൗഭാഗ്യ കേന്ദ്രങ്ങളിലും റിബേറ്റ് ലഭിക്കും. പ്രാദേശിക ഗ്രാമവ്യവസായ യൂണിറ്റുകളിൽ ഉൽപ്പാദിപ്പിക്കുന്ന കോട്ടൺ കിടക്കകൾ, തേൻ, എള്ളെണ്ണ, സോപ്പ് ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയും ലഭ്യമാണ്. വിവരങ്ങൾക്ക്: 04872338699, 9188401609.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL